Saturday, 4 April 2015

മിഥുന്റെ വികൃതി

ഓട്ടോയില്‍ ഞങ്ങള്‍ അഞ്ചു പേരാണ് സ്കൂളിലേക്ക് പോകുന്നത്. എന്റെ സഹപാഠിയായ മിഥുനും അതേ ഓട്ടോയില്‍തന്നെയാണ് യാത്ര. വെറുതെ വഴക്കുണ്ടാക്കാന്‍ വരുന്ന ഒരു കുറുമ്പുകാരനാണ് മിഥുന്‍. ഓട്ടോയില്‍ എല്ലാവരുമായും അവന്‍ വഴക്കുണ്ടാക്കും. അവന്റെ ഓരോരോ കുറുമ്പുകള്‍ പലപ്പോഴും അവനു ടീച്ചര്‍മാരുടെയും ഓട്ടോ അങ്കിളിന്റെയുമൊക്കെ കൈയ്യില്‍ നിന്നും നല്ല വഴക്കുകള്‍ കിട്ടാനുള്ള അര്‍ഹത നേടി കൊടുക്കാറുണ്ട്.

കഴിഞ്ഞകൊല്ലം, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന  സമയത്ത് മിഥുന്‍ കാണിച്ച ഒരു വികൃതി ഞങ്ങളെയെല്ലാവരേയും വല്ലാതെ പേടിപ്പിച്ചു. 

സാധാരണ പോലെ അന്നും ഒരു സ്കൂള്‍ ദിനം അവസാനിച്ച് ഞങ്ങള്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അമൃത ചേച്ചിയുടെ വീടിനടുത്ത് ഓട്ടോ നിര്‍ത്തി. വീട് റോഡിന്റെ വലതു വശത്തതായിരുന്നത്‌ കൊണ്ടു, അമൃത ചേച്ചിക്കു റോഡു മുറിച്ചു കടന്നു വേണം വീട്ടിലെത്താന്‍. ഓട്ടോ അങ്കിള്‍ അമൃത ചേച്ചിയുമായി ഓട്ടോയില്‍ നിന്നും പുറത്തിറങ്ങി

അവര്‍ റോഡിന്റെ മദ്ധ്യേ എത്തിയപോഴാണ് അത് സംഭവിച്ചത്മിഥുന്‍ പെട്ടന്ന്‍ ഡ്രൈവിംഗ് സീറ്റിലേക്ക് ചാടിക്കയറി. അവന്‍ എന്താണ് ചെയ്തതെന്ന് എനിക്കു അറിയില്ല, വണ്ടി ഒന്നു ചാടി, പെട്ടന്ന് അല്പദൂരം മുന്നോട്ട് ഓടി.

ഞങ്ങള്‍ ഉറക്കെ നിലവിളിച്ചു പോയി. ശബ്ദം കേട്ട്‌ റോഡിന്റെ മറുവശത്ത്‌  എത്തിയ അങ്കിള്‍ തിരിഞ്ഞു നോക്കി. അമൃത ചേച്ചിയെ വീടിനു മുന്നില്‍ വിട്ട് അങ്കിള്‍ എങ്ങനെയോ ഓടി ഓട്ടോയുടെ അടുത്തെത്തി. അപ്പോഴേക്കും റോഡരികിലെ മണലിലേക്കിറങ്ങി ഓട്ടോ നിന്നിരുന്നു. ഞങ്ങള്‍ എല്ലാവരും പേടിച്ചു വിറയ്ക്കുകയായിരുന്നു.

അന്നാദ്യമായാണ് ഓട്ടോ അങ്കിള്‍ ദേഷ്യപ്പെടുന്നത് ഞങ്ങള്‍ കണ്ടത്. പക്ഷേ മിഥുന് ഒരു കൂസലുമില്ല; അങ്കിളിന്റെ വഴക്കു കേള്‍ക്കുമ്പോള്‍ മിഥുന്‍ പറഞ്ഞു: “അതിനിപ്പോ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ! പിന്നെന്താ?”

പക്ഷേ കുഴപ്പമുണ്ടായത് അവന്‍ വീട്ടില്‍ എത്തിയപ്പോഴാണ്. അവന്‍റെ അമ്മയില്‍ നിന്നും കിട്ടിയ ചൂരല്‍ പ്രയോഗത്തിന്‍റെ പാടുകള്‍ കുറെ ദിവസം അവന്‍റെ കാലില്‍ മായാതെ കിടന്നു. 

14 comments:

  1. nalla shayli, nalla ashayam, good luck

    ReplyDelete
  2. “അതിനിപ്പോ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ! പിന്നെന്താ?

    ReplyDelete
    Replies
    1. കുഴപ്പം ഒന്നും ഉണ്ടായില്ല, എങ്കിലും ഞങ്ങള്‍ എല്ലാം പേടിച്ചുപോയി

      Delete
  3. കഥ നന്നായിട്ടുണ്ട് മോളേ. തുടർന്നു കഥകൾ എഴുതു

    ReplyDelete
    Replies
    1. താങ്ക്യൂ താങ്ക്യൂ

      Delete
  4. എനിക്ക് രണ്ടു കഥകളും ഇഷ്‌ടമായി. ഇനിയും എഴുതൂ. രണ്ടു ഭാഷകളിലും. ഇംഗ്ളീഷിലെഴുതിയാല്‍ കൂടുതല്‍ വായനക്കാരെ കിട്ടുമെന്ന ഗുണമുണ്ട്. പക്ഷെ മാതൃഭാഷയെ മറക്കരുത്. വാത്സല്യത്തോടെ.

    ReplyDelete
    Replies
    1. അങ്കിളിനു നന്ദി. രൂപം നഷ്ടപ്പെട്ട മൃഗങ്ങള്‍ എന്ന പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. എനിക്ക് ഇഷ്ടമായി.

      Delete